ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും


ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും നല്ല നാളുകൾ നിങ്ങളിൽ ഓരോരുത്തരിലും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നതായി ഇരുവരും പറഞ്ഞു. ഗണപതി ബപ്പ മോറിയ എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി ആശംസകൾ ട്വിറ്ററിൽ കുറിച്ചത്.

രാജ്യത്തെ ഒരുമയുടെ പാതയിലൂടെ നയിക്കാൻ ഭാരതത്തിന്റെ സാംസ്കാരിക ഉത്സവങ്ങൾക്ക് സാധിക്കട്ടെ. എല്ലാവരുടെയും ഐശ്വര്യത്തിനായി ഞാൻ പ്രാർത്ഥിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗണേശോത്സവ ആഘോഷം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കപ്പെടുകയാണ്. കൂറ്റൻ ഗണേശ വിഗ്രഹങ്ങൾ ഒരുക്കി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലുൾപ്പെടെ വലിയ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

കൊറോണ മഹാമാരിക്ക് ശേഷം രാജ്യം ഗണേശ ചതുർത്ഥി ആഘോഷം ഉൾപ്പെടെ നിരവധി ഉത്സവങ്ങൾ വിപുലമായി നടത്താനൊരുങ്ങുകയാണ്. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയെയും കൂടാതെ അമിത് ഷാ ഉൾപ്പെടെ നിരവധി കേന്ദ്ര മന്ത്രിമാരും എംഎൽഎമാരും രാഷ്‌ട്രീയ സാംസ്കാരിക നേതാക്കളും ഗണേശ ചതുർത്ഥി ആശംസകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

article-image

sxhfcj

You might also like

Most Viewed