ജമ്മുവിൽ‍ സൈനിക ക്യാമ്പിന് നേരെ ചാവേറാക്രമണം: നാല് സൈനികർ‍ക്ക് വീരമൃത്യു


ജമ്മുവിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേർ‍ ആക്രമണത്തിൽ‍ നാൽ സൈനികർ‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ തീവ്രവാദികളെ നാൽ മണിക്കൂർ‍ നീണ്ട പോരാട്ടത്തിനൊടുവിൽ‍ വധിച്ചതായി സൈന്യം അറിയിച്ചു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിൽ‍ നിന്നുള്ള സുബേദാർ‍ രാജേന്ദ്ര പ്രസാദ് (48), ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ‍ നിന്നുള്ള റൈഫിൾ‍മാന്‍ മനോജ് കുമാർ‍ (26), തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ‍ നിന്നുള്ള റൈഫിൾ‍മാന്‍ ഡി ലക്ഷ്മണന്‍ (24), റൈഫിൾ‍മാന്‍ നിശാന്ത് മാലിക് (21) എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനികർ‍ക്ക് ആക്രമണത്തിൽ‍ പരുക്കേറ്റു.

രാജ്യം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദിവസങ്ങൾ‍ ബാക്കിനിൽ‍ക്കെയാണ് ചാവേറാക്രമണം നടന്നത്. പുലർ‍ച്ചെ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ‍ ചിലരെ കണ്ടെപ്പോൾ‍ സൈനികർ‍ ചോദ്യം ചെയ്തു. അപ്പോൾ‍ ഈ സംഘം ഗ്രനേഡ് എറിയുകയായിരുന്നെന്ന് ലെഫ്റ്റനന്റ് കേണൽ‍ ദേവേന്ദർ‍ ആനന്ദ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed