സാഹിത്യത്തിലെ സമഗ്ര സംഭാവന: ശശി തരൂരിന് പരമോന്നത ഫ്രഞ്ച് ബഹുമതി


ഫ്രാൻസിലെ പരമോന്നത ബഹുമതി സ്വന്തമാക്കി കോൺഗ്രസ് പാർലമെന്റ് അംഗം ശശി തരൂർ. പ്രസംഗങ്ങൾക്കും എഴുത്തുകൾക്കും അടക്കം സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ് സ്വന്തമാക്കിയത്.

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഷെവലിയാർ ഡി ലാ ലീജിയൻ ഡി ഹോണർ’ എന്ന ബഹുമതി നൽകിയാണ് തരൂരിനെ ഫ്രഞ്ച് സർക്കാർ ആദരിച്ചത്. ഒരു സാധാരണ പൗരനു നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇത് ലീജിയൻ ഓഫ് ഓണർ എന്നും അറിയപ്പെടുന്നു. മുൻപ് സ്പെയിൻ ഭരണകൂടവും പുരസ്കാരം നൽകി തരൂരിനെ ആദരിച്ചിട്ടുണ്ട്.

ഫ്രാൻസിന്റെ സംസ്കാരത്തെയും ഭാഷയേയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ, ഈ പുരസ്കാരം ലഭിച്ചതിലൂടെ താൻ ആദരിക്കപ്പെട്ടിരിക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചു. 1802−ൽ, പ്രപഞ്ച ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് ആണ് ഈ പുരസ്കാരത്തിന് രൂപം കൊടുത്തത്. സൈനിക, സിവിലിയൻ സംഭാവനകൾക്കാണ് സാധാരണ ഈ പുരസ്കാരം നൽകി വരുന്നത്.

You might also like

Most Viewed