കർ‍ണ്ണാടകയിലും കനത്ത മഴ; മണ്ണിടിച്ചിലിൽ‍ 6 മരണം


കർ‍ണ്ണാടകയിലും കനത്ത മഴ തുടരുന്നു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി, ചിക്കമംഗളൂരൂ, മംഗളൂരൂ തുടങ്ങിയ മേഖലകളിൽ‍ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ബംഗളൂരു അടക്കമുള്ള പല നഗരങ്ങളിലും റോഡുകളിലുൾ‍പ്പെടെ വെള്ളം കയറി. വീടുകളിൽ‍ വെള്ളം കയറിയതിനെതുടർ‍ന്ന് അഞ്ഞൂറോളം പേരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. 

കനത്ത മഴയെതുടർ‍ന്നുണ്ടായ മണ്ണിടിച്ചിലിൽ‍ 6 പേർ‍ മരിച്ചു. രണ്ടു പേരെ ഒഴുക്കിൽ‍പെട്ട് കാണാതായി. ഇന്നും അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed