പാർ‍ലമെന്‍റിൽ‍ പ്ലക്കാർ‍ഡ് ഉയർ‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്


പാർ‍ലമെന്‍റിനകത്തെ പ്രതിഷേധത്തിൽ‍ വീണ്ടും പുതിയ നിർ‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാർ‍ലമെന്‍റിൽ‍ പ്ലക്കാർ‍ഡ് ഉയർ‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്കേർ‍പ്പെടുത്തി.  ലഘുലേഖ, വാർ‍ത്താക്കുറിപ്പ്, ചോദ്യാവലി വിതരണം എന്നിവയ്ക്കും വിലക്കുണ്ട്. അച്ചടിച്ചവയുടെ വിതരണത്തിന് മുൻകൂർ‍ അനുമതി വേണം. പാർ‍ലമെന്‍റിൽ‍ ഒരുകൂട്ടം വാക്കുകളും പാർ‍ലമെന്‍റ് വളപ്പിലെ പ്രതിഷേധവും വിലക്കിയതിന് പിന്നാലെയാണ് പുതിയ വിലക്ക്. പാർ‍ലെമെന്‍റിന്‍റെ വർ‍ഷ കാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ലോക്‌സഭാ സെക്രേട്ടേറിയറ്റ് അസാധാരണ നിർ‍ദേശങ്ങൾ‍ പുറത്തിറക്കിയത്.

അഴിമതിക്കാരൻ എന്നതുൾ‍പ്പെടെയുള്ള ഒരു കൂട്ടം വാക്കുകൾ‍ക്കാണ് ആദ്യം പാർ‍ലമെന്‍റിൽ‍ വിലക്കേർ‍പ്പെടുത്തിയത്. പാർ‍ലമെന്‍റിൽ വാഗ്വാദത്തിന് മൂർ‍ച്ചകൂട്ടാൻ ഭരണ−പ്രതിപക്ഷങ്ങൾ‍ ഉപയോഗിക്കുന്ന വാക്കുകൾ‍ക്കു നിരോധനം ഏർ‍പ്പെടുത്തിയതിനെതിരെ വ്യാപക വിമർ‍ശനമുർ‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ‍ നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തുന്നത്. എതിർ‍ സ്വരങ്ങളെ അടിച്ചമർ‍ത്താനുള്ള നീക്കങ്ങൾ‍ക്ക് വഴങ്ങില്ലെന്നാണ് പ്രതിപക്ഷ പാർ‍ട്ടികളുടെ പ്രതികരണം.

You might also like

Most Viewed