ഡിജിറ്റൽ‍ മിഡിയയ്ക്ക് നിയന്ത്രണം ഏർ‍പ്പെടുത്താനൊരുങ്ങി കേന്ദ്രം


മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതൽ‍ നിയന്ത്രണങ്ങൾ‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റൽ‍ മിഡിയയ്ക്ക് നിയന്ത്രണം ഏർ‍പ്പെടുത്താനുള്ള ബിൽ‍ കേന്ദ്രസർ‍ക്കാർ‍ പാർ‍ലമെന്റിൽ‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർ‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കൽ‍സ് ബില്ലിലെ ലംഘനങ്ങൾ‍ക്ക് ഇതോടെ ഡിജിറ്റൽ‍ മിഡിയയും നടപടി നേരിടേണ്ടിവരും.

പുതിയ ബിൽ‍ പാസായാൽ‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആൻ‍ഡ് രജിസ്‌ട്രേഷൻ‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാർ‍മെന്റ് സമ്മേളനത്തിൽ‍ ബിൽ‍ അവതരിപ്പിക്കുമെന്നാണ് വിവരം.

പത്രമാധ്യമങ്ങൾ‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റൽ‍ മിഡിയ നിയന്ത്രണ നിയമത്തിൽ‍ ഡിജിറ്റൽ‍ പ്ലാറ്റ്‌ഫോമുകൾ‍ രജിസ്‌ട്രേഷനായി അപേക്ഷകൾ‍ സമർ‍പ്പിക്കേണ്ടിവരും. ഏത് ഇലക്ട്രോണിക് ഉപകരണം വഴി പ്രവർ‍ത്തിക്കുന്ന ഡിജിറ്റൽ‍ പ്ലാറ്റ്‌ഫോമായാൽ‍ പോലും നിയമം ബാധകമാകും.

You might also like

Most Viewed