മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം വൻ വിവാദത്തിൽ

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം വൻ വിവാദത്തിന് തിരികൊളുത്തി. എക്സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി എന്തിനാണ് ചിഹ്നം അനാവരണം ചെയ്തതെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. ചിഹ്നം പരിഷ്‌കരിച്ച് അപമാനിച്ചതായും അവർ പറഞ്ഞു. എന്നാൽ, ചിഹ്നത്തിന് ∍വ്യതിചലനം∍ ഇല്ലെന്ന് ശിൽപത്തിന്റെ ഡിസൈനർമാർ അവകാശപ്പെട്ടു. ദേശീയ ചിഹ്നത്തിലുള്ള സിംഹങ്ങൾക്ക് സൗമ്യമായ ഭാവമാണുള്ളത് എന്നാൽ പുതിയ ശിൽപ്പത്തിലുള്ളതിന് നരഭോജി പ്രവണത തോന്നിക്കുന്നെന്ന് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനദാതൾ ട്വീറ്റ് ചെയ്തു. ∍ഓരോ ചിഹ്നവും ഒരു മനുഷ്യന്റെ ചിന്തയെയും യഥാർത്ഥ സ്വഭാവത്തെയും ചൂണ്ടികാണിക്കുന്നെന്നും∍ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
നമ്മുടെ ദേശീയ ചിഹ്നമായ മഹനീയമായ അശോക സിംഹങ്ങളോടുള്ള അപമാനം∍ എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ഇതിനെ വിശേഷിപ്പിച്ചത്.
ഒറിജിനൽ ഇടതുവശത്താണ്, ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമാണത്. വലതുവശത്തുള്ളത് മോദിയുടെ പതിപ്പാണ് ആക്രമാണാത്മകവും ആനുപാത രഹിതവുമാണത്. ചിഹ്നത്തിന്റെ പഴയതും പുതിയ പതിപ്പും താരതമ്യം ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു. സമൂഹത്തിൽ എല്ലാം പരിണമിക്കുന്നു, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം നമ്മളും പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്‌കാരം ഒരു തരത്തിലുള്ള സർക്കാർ അംഗീകാരം ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങൾക്ക് ഇന്ത്യൻ സർക്കാരിനെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയേയും കുറ്റപ്പെടുത്താനാവില്ല.∍ ബിജെപിയുടെ ചന്ദ്രകുമാർ ബോസ് പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള ചിഹ്നത്തിന്റെ ഡിസൈനർമാരായ സുനിൽ ഡിയോറും റോമിയൽ മോസസും ചിഹ്നത്തിന് ഒരു വ്യതിയാനവുമില്ല എന്ന് ഊന്നിപ്പറഞ്ഞു. ∍ഞങ്ങൾ വിശദമായി പരിശേധിച്ചു. സിംഹങ്ങളുടെ സ്വഭാവം ഒന്നുതന്നെയാണ്. വളരെ ചെറിയ വ്യത്യാസങ്ങളുണ്ടാകാം. ആളുകൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകാം. ഇതൊരു വലിയ പ്രതിമയാണ്, താഴെ നിന്നുള്ള കാഴ്ച ഒരു വികലമായ പ്രതീതി നൽകാം,∍ അവർ കൂട്ടിച്ചേർത്തു. കലാകാരന്മാർ എന്ന നിലയിൽ അവർ ശിൽപത്തിൽ അഭിമാനിക്കുന്നെന്നും കൂട്ടിചേർത്തു.