സി.ബി.എസ്‌.ഇ. 10ആം ക്ലാസ്‌ ഫലം ഈയാഴ്‌ച; 12ആം ക്ലാസ്‌ ഫലം അടുത്തയാഴ്‌ച


സി.ബി.എസ്‌.ഇ. പത്താം ക്ലാസ്‌ പരീക്ഷാഫലം ഈയാഴ്‌ച അവസാനവും 12ആം ക്ലാസ്‌ ഫലം അടുത്തയാഴ്‌ചയും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ‍ അവസാനഘട്ടത്തിലാണെന്നു സി.ബി.എസ്‌.ഇ. അധികൃതർ‍ അറിയിച്ചു.

10ആം ക്ലാസ്‌ ഫലം ഇന്നു പ്രഖ്യാപിക്കുമെന്ന സൂചനയാണു നേരത്തെ സി.ബി.എസ്‌.ഇ. നൽ‍കിയിരുന്നത്‌.

cbseresults.nic.in, results.gov.in എന്നീ ഒദ്യോഗിക വെബ്‌സൈറ്റുകളിലും സി.ബി.എസ്‌.ഇ. പുതിയതായി തുടങ്ങിയ പരീക്ഷ സംഗം എന്ന പോർ‍ട്ടലിലും ഫലം അറിയാം.

You might also like

  • Straight Forward

Most Viewed