കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിപുലീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിപുലീകരിച്ചു. മുന്‍ കേന്ദ്രമന്ത്രി കുമാരി സെല്‍ജയെയും പാര്‍ട്ടി വക്താവ് അഭിഷേക് മനു സിംഗ്‌വിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇവരുടെ പേരുകള്‍ മുന്നോട്ട് വച്ചത്.
മുന്‍ രാജ്യസഭാ എംപി ടി.സുബരാമി റെഡ്ഡിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്തു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുത്തു.
പ്രവര്‍ത്തക സമിതിയുടെ പ്രത്യേക ക്ഷണിതാവായിരുന്ന ആദംപൂര്‍ എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കിയതിന് പിന്നാലെയാണ് പുതിയ നിയമനങ്ങള്‍. ഹരിയാനയില്‍ അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ അജയ് മാക്കന് വോട്ടു ചെയ്യാത്തതിനെ തുടര്‍ന്നാണ് ബിഷ്‌ണോയിയെ പുറത്താക്കിയത്. അജയ് മാക്കന്‍ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടിരുന്നു.