യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർപഠനം


യുക്രെയ്നിൽ പഠനം മുടങ്ങി ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. വിദ്യാർഥികൾക്ക് റഷ്യയിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ എംബസി അറിയിച്ചു. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും.

വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ പറഞ്ഞു. റഷ്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും. ഇത് സംബന്ധിച്ച് നോർക്ക സിഇഒയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർത്ഥികൾ റഷ്യൻ ഹൗസിൽ ബന്ധപ്പെടണം എന്ന് നോർക്കാ റൂട്സും റഷ്യൻ എംബസിയും അറിയിച്ചു. ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതിയാണ് റോമൻ ബാബുഷ്‌കിൻ.

You might also like

Most Viewed