പാലക്കാട് നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു


പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ജഗന്‍ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം 

ഇന്ന് ഉച്ചകഴിഞ്ഞ് കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത്. ഒഴിവു ദിവസമായതിനാല്‍ നീന്തല്‍ പരിശീലിക്കുകയായിരുന്നു. ഒരാള്‍ മുങ്ങിയപ്പോള്‍ മറ്റെയാള്‍ രക്ഷിക്കാന്‍ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും പുഴയില്‍ മുങ്ങുകയായിരുന്നു. നാട്ടുകാരെത്തി വിദ്യാര്‍ത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed