ഇന്ത്യയിൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്


രാജ്യത്തെ പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്..രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്.

ജൂൺ 15ന് വിജ്ഞാപനം പുറത്തിറക്കും. ജൂൺ 29 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വോട്ടെണ്ണൽ ജൂലൈ 21ന് നടക്കും. രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വരണാധികാരിയാകും. 4033 എംഎൽഎമാർ ഉൾപ്പെടെ ആകെ വോട്ടർമാരുടെ എണ്ണം 4809 ആണ്.തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകും.

ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്.233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും ഉൾപ്പെടെ ആകെ 4,896 ഇലക്ടർമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്.

കൊറോണ വ്യാപനം നിലവിൽ ഗുരുതരമല്ലെങ്കിലും ഈ മാനദണ്ഡങ്ങൾ പാലിച്ചാകും വോട്ടെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭയിലെയും ലോക്സഭയിലെയും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ല. അംഗങ്ങൾക്ക് വിപ്പ് നൽകാനും രാഷ്‌ട്രീയപാർട്ടികൾക്ക് സാധിക്കില്ല. 2017 ജൂലൈ 17നായിരുന്നു കഴിഞ്ഞ തവണ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed