നവരാത്രിക്ക് രാജ്യം മുഴുവൻ മാംസ വിൽപ്പന നിരോധിക്കണമെന്ന് ബിജെപി എംപി


നവരാത്രിക്ക് രാജ്യം മുഴുവൻ മാംസ വിൽപ്പന നിരോധിക്കണമെന്ന് ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമ. നവരാത്രിയോട് അനുബന്ധിച്ച് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മാംസ വിൽപ്പനക്ക് ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ചായിരുന്നു പർവേഷിന്‍റെ പ്രസ്താവന. ബിജെപിയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്നത്. കോർപറേഷൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈസ്റ്റ്, നോർത്ത് കോർപറേഷനുകളും മാംസ നിരോധനം നടപ്പാക്കണം. രാജ്യം മുഴുവനും നിരോധനം നടപ്പാക്കണമെന്നും പർവേഷ് പറഞ്ഞു. 

കോർപറേഷൻ തീരുമാനത്തിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും രൂക്ഷവിമർശനവുമായി രംഹത്തുവന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed