ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കുമെന്ന് എം.എ ബേബി


ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ  അംഗം എം.എ. ബേബി. വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് തീരുമാനിക്കണം. കോൺഗ്രസും  രാഹുൽഗാന്ധിയും വർഗീയതയോട് സന്ധിചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കെ−റെയിൽ കേരളത്തിലെ യാത്രാപ്രശ്നം തീർക്കാനാണ്. ബദൽനയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള വികസനപദ്ധതിയായി കെ−റെയിലിനെ കണ്ടാൽ മതിയെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed