ഇ− പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ; അറിയാം സവിഷേതകളും യാത്രക്കാർക്കുള്ള ഗുണങ്ങളും

പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി അടുത്ത വർഷം മുതൽ ഇ− പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ചിപ്പുകളും അത്യന്താധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാകും ഇ− പാസ്‌പോർട്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇ− പാസ്‌പോർട്ടിന് കൂടുതൽ സുരക്ഷാ സവിശേഷതകളും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉണ്ടായിരിക്കും ബയോമെട്രിക്‌സും ഉപയോഗിക്കുമെന്നും അധികൃതർ പറയുന്നു. പാസ്‌പോർട്ടുകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കും.
പാസ്‌പോർട്ട് ജാക്കറ്റിൽ സുരക്ഷാ സംബന്ധിയായ ഡാറ്റ എൻകോഡ് ചെയ്ത ഇലക്ട്രോണിക് ചിപ്പ് ഉണ്ടായിരിക്കും. നിലവിൽ ബുക്ക്‌ലെറ്റിലാണ് പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നത്. ആഗോളതലത്തിൽ ഇ− പാസ്‌പോർട്ട് ഇമിഗ്രേഷൻ പോസ്റ്റുകളിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുമെന്നും ബയോമെട്രിക് ഡാറ്റയെ ആശ്രയിക്കുന്നതിനാൽ കൂടുതൽ സുരക്ഷ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
എന്താണ് ഇ− പാസ്‌പോർട്ടുകളും അവയുടെ നേട്ടങ്ങളും?
സ്മാർട്ട് കാർഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സർക്കാർ വെബ്‌സൈറ്റ് പ്രകാരം, സുരക്ഷ കൂട്ടാനും ഐഡന്റിറ്റി വെരിഫിക്കേഷൻ
നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഇ− പാസ്‌പോർട്ട് ബുക്ക്‌ലെറ്റുകളിൽ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നു. ഇ− പാസ്‌പോർട്ട് പാസ്‌പോർട്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കും. ഡുപ്ലിക്കേഷൻ ഇല്ലാതാക്കും. കേടുപാടുകൾ വരില്ല. യാത്രക്കാരുടെ പ്രവേശനവും പുറത്തുകടക്കലും നിരീക്ഷിക്കാന്‍ അതിർത്തി നിയന്ത്രണ അധികാരികൾ ഉപയോഗിക്കും. വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിൽ പല പുതിയ ഫീച്ചറുകളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.
ഇ−പാസ്‌പോർട്ട് പരന്പരാഗത പാസ്‌പോർട്ടിന് സമാനമാണ്. പരന്പരാഗത പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി ഇ− പാസ്‌പോർട്ടിൽ യാത്രാവിവരങ്ങൾക്കൊപ്പം പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ചിപ്പ് ഉണ്ടായിരിക്കും. ബയോമെട്രിക് ഡാറ്റ, പേർ, അഡ്രസ്, മറ്റ് തിരിച്ചറിയാൻ ഉപകരിക്കുന്ന വിവരങ്ങൾ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചിരിക്കും. ഉടമ നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ അതിൽ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോർട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ എയർപോർട്ടിൽ വെരിഫിക്കേഷന് അധികം സമയം ചെലവഴിക്കേണ്ടി വരില്ലെന്നത് എയർപോർട്ട് സ്റ്റാഫിനും പാസ്‌പോർട്ട് ഉടമയ്ക്കും ഗുണം ചെയ്‌തേക്കും.
വിപുലമായ സുരക്ഷാ സവിശേഷതകൾ
വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് വിപുലമായ സുരക്ഷാ സവിശേഷതകളോട് കൂടിയ ചിപ്പ് പ്രവർത്തനക്ഷമമാക്കിയ ഇ− പാസ്‌പോർട്ടുകൾ നൽകും. അപേക്ഷകരുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റലായി ഒപ്പിട്ട് പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൽ ചേർക്കുന്ന ചിപ്പിൽ സൂക്ഷിക്കും. ആരെങ്കിലും ചിപ്പിൽ കൃത്രിമം കാണിക്കുകയാണെങ്കിൽ സിസ്റ്റത്തിന് അത് തിരിച്ചറിയാൻ സാധിക്കും. ഇത് പാസ്‌പോർട്ട് ആധികാരികതയെ ചോദ്യം ചെയ്യും.
ഇ− പാസ്‌പോർട്ടുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും യാത്രാസൗഹൃദ പാസ്‌പോർട്ടുകൾ പട്ടികപ്പെടുത്തുന്ന ഹെന്‍ലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യ 90ാം സ്ഥാനത്താണ്. മുന്‍കൂർ വിസയില്ലാത്ത അവരുടെ ഉടമകൾക്ക് സന്ദർശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ റാങ്ക് ചെയ്യപ്പെടുന്നു. ഇതുവരെ യുകെ, ജർമ്മനി, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെ 150 രാജ്യങ്ങൾ ഇതിനകം തന്നെ ബയോമെട്രിക് പാസ്‌പോർട്ട് നൽകുന്നു. ഇന്ത്യ ഇതുവരെ സാധാരണ യാത്രക്കാർക്ക് ബയോമെട്രിക് പാസ്‌പോർട്ട് നൽകുന്നില്ലെങ്കിലും, രാജ്യം നൽകുന്ന നയതന്ത്ര ഔദ്യോഗിക പാസ്‌പോർട്ടുകൾ കുറഞ്ഞത് 2008 മുതലെങ്കിലും ബയോമെട്രിക്കിൽ സുരക്ഷിതമാണ്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് ആദ്യ ഇ−പാസ്‌പോർട്ട് നൽകിയത്.