എൽഡിഎഫ് സർക്കാരിനെതിരെ ഫെബ്രുവരി ആറിന് വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര'


ശാരിക l കേരള l തിരുവനന്തപുരം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ആറിന് ആരംഭിക്കും. 'പുതുയുഗ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ പര്യടനത്തിലൂടെ എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും സ്വർണ്ണക്കൊള്ള അടക്കമുള്ള അഴിമതികളും തുറന്നുകാട്ടുന്നതിനൊപ്പം ഭാവി കേരളത്തിനായുള്ള യുഡിഎഫിന്റെ കർമ്മപദ്ധതികൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് സതീശൻ ദീപികയോട് പറഞ്ഞു. രാഷ്ട്രീയം മാത്രം ചർച്ച ചെയ്യുന്ന പതിവ് യാത്രകളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ നിലവിലെ പ്രശ്നങ്ങൾ, പോരായ്മകൾ, വെല്ലുവിളികൾ, ആശങ്കകൾ എന്നിവയ്ക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ബദൽ നയങ്ങൾ അവതരിപ്പിക്കുന്ന വിപുലമായ രീതിയിലായിരിക്കും യാത്ര സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തികവും സാമൂഹികവും വികസനപരവുമായ കേരളത്തിന്റെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അവയ്ക്കുള്ള പരിഹാരങ്ങളും കോൺഗ്രസ് നിർദ്ദേശിക്കും. കേരളത്തിന്റെ ഭാവിക്കായി പുതിയൊരു സമീപനം സ്വീകരിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ജാതി സംഘടനാ നേതാക്കളുമായി ഏറ്റുമുട്ടലിനില്ലെന്നും എന്നാൽ വർഗീയതയുമായി സമരസപ്പെടുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കോൺഗ്രസും യുഡിഎഫും വർദ്ധിച്ച ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, തർക്കങ്ങളില്ലാതെ വിജയം സുനിശ്ചിതമാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചു.

article-image

sfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed