നെയ്യാറ്റിൻകരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം; പിതാവ് അറസ്റ്റിൽ
ശാരിക l കേരള l തിരുവനന്തപുരം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഹാന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പിതാവ് ഷിജിൻ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് കുഞ്ഞിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റിൽ കൈമുട്ട് കൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നുവെന്നും ഇതേത്തുടർന്ന് കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് കുറ്റസമ്മതം.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ആദ്യഘട്ടത്തിൽ ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെ തുടർന്ന് കുട്ടി അബോധാവസ്ഥയിലായെന്നായിരുന്നു മാതാപിതാക്കൾ മൊഴി നൽകിയിരുന്നത്. എന്നാൽ പോലീസിന്റെ മൂന്നാം ഘട്ട ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ച പഴക്കമുള്ള പൊട്ടലുണ്ടായിരുന്നതും മൊഴികളിലെ വൈരുദ്ധ്യവും പോലീസിന് നേരത്തെ സംശയമുണ്ടാക്കിയിരുന്നു. ഷിജിനും ഭാര്യ കൃഷ്ണപ്രിയയും കുടുംബപ്രശ്നങ്ങളെ തുടർന്ന് പിരിഞ്ഞു താമസിക്കുകയായിരുന്നു. അടുത്തിടെയാണ് ഇവർ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്. മകളെ ഒഴിവാക്കാനായി ഷിജിൻ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് കൃഷ്ണപ്രിയയുടെ കുടുംബവും ആരോപിച്ചിരുന്നു.
sfsdf


