വിയറ്റ്‌നാമിൽ തോ ലാം വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി


ശാരിക അന്തർദേശീയം ഹാനോയി

വിയറ്റ്‌നാമിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തോ ലാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം. ഹാനോയിയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ എതിരില്ലാതെയാണ് അദ്ദേഹം ഈ സുപ്രധാന പദവി നിലനിർത്തിയത്. ഭരണകക്ഷി നേതാവെന്ന നിലയിൽ രാജ്യത്തെ ഏറ്റവും കരുത്തനായ വ്യക്തിയാണ് തോ ലാം.

നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റ് പദവി കൂടി ഏറ്റെടുത്തേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിയറ്റ്‌നാമിന്റെ രാഷ്ട്രീയ ഭാവിയും സാമ്പത്തിക നയങ്ങളും രൂപീകരിക്കുന്നതിൽ തോ ലാമിന്റെ പുനർനിയമനം നിർണ്ണായകമാകും.

article-image

sdfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed