ഗ്രോക്ക് എഐ വഴി ദശലക്ഷക്കണക്കിന് അശ്ലീല ചിത്രങ്ങൾ; ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണ റിപ്പോർട്ട്
ശാരിക l അന്തർദേശീയം l ന്യൂയോര്‍ക്ക്
ഗ്രോക്ക് എഐ വഴി ദശലക്ഷക്കണക്കിന് അശ്ലീല ചിത്രങ്ങൾ; ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണ റിപ്പോർട്ട്
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ 'ഗ്രോക്ക്' ദുരുപയോഗം ചെയ്ത് കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗികാതിപ്രസരമുള്ള 30 ലക്ഷത്തിലധികം ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടതായി പുതിയ അന്വേഷണ റിപ്പോർട്ട്.
ഡിജിറ്റൽ ലോകത്തെ വിദ്വേഷ ഉള്ളടക്കങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന 'സെന്റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ്' (CCDH) എന്ന സംഘടനയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഗ്രോക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകൾ കാരണം ഉപയോക്താക്കൾക്ക് അശ്ലീലവും ഹാനികരവുമായ ദൃശ്യങ്ങൾ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മോശം ചിത്രങ്ങൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെട്ടു എന്നതാണ് ഏറ്റവും ഗൗരവകരമായ കണ്ടെത്തൽ. ഓപ്പൺ എഐ, ഗൂഗിൾ ജെമിനി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരം ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ, മസ്‌കിന്റെ 'പരിധിയില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന നയം ഗ്രോക്കിനെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുകയാണെന്ന് വിമർശകർ ആരോപിക്കുന്നു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ സൈബർ സുരക്ഷാ ഏജൻസികൾ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
xcvxv


