ഭർത്താവിന്റെ കഴുത്തറുത്ത് യുവതി പോലീസ് സ്റ്റേഷനിൽ

കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം. ഭാഷ്യം രവി ചന്ദ്രൻ(53)ആണ് കൊല്ലപ്പെട്ടത്.
ഭർത്താവിന്‍റെ വെട്ടിയെടുത്ത ശിരസുമായി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഭാര്യ വസുന്ധര കീഴടങ്ങിയത്. ഇവർക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.