ബഹ്റൈനിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 26,708; വാക്സിൻ സ്വീകരിക്കാൻ എത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു


ബഹ്റൈനിൽ ഇന്നലെ 3303 പേരിൽ കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 26,708 ആയി. നിലവിൽ 72 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. 1915 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,93,212 ആയി.  ഇതുവരെയായി 12,11,835 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,90,757 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,19,757 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫൈസർ വാക്സിനേഷൻ സ്വീകരിച്ചത് അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 1639 കുട്ടികളാണെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed