യുപിയിൽ മുകേഷ് വർമ എംഎൽഎയും ബിജെപിയിൽ നിന്ന് രാജി വെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട് വിട്ട് കൂട് മാറ്റം തുടരുന്നു. ശികോഹോബാദിൽ നിന്നുള്ള ബിജെപി എംഎൽഎ മുകേഷ് വർമയാണ് ഏറ്റവും ഒടുവിൽ പാർട്ടിയിൽ നിന്നും രാജിവച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിജെപിയിൽ നിന്നും രാജിവയ്ക്കുന്ന ഏഴാമത്തെ എംഎൽഎയാണ് മുകേഷ് വർമ. യുപിയിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയിൽ നിന്നും ആദ്യം രാജിവച്ചത്. ഇതിനു പിന്നാലെയാണ് ഒരു മന്ത്രിയും കൂടി ഉൾപ്പടെ മറ്റ് എംഎൽഎമാർ ബിജെപി വിട്ടത്.