നേതൃ പരിശീലന ക്യാമ്പുമായി ലുലു എക്സ്ചേഞ്ച്


ബഹ്റൈൻ ലുലു എക്‌സ്‌ചേഞ്ചിലെ സ്വദേശി ജോലിക്കാർക്ക് ഉന്നത പദവികൾ വഹിക്കുന്നതിന് 'ദി ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം' എന്നപേരിൽ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഉപഭോക്തൃ സേവനം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ബ്രാഞ്ച് ഭരണം തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുത്ത സ്വദേശി ജോലിക്കാർക്ക് പരിശീലനം നൽകുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ശിൽപശാല രാജ്യത്തോടും നമ്മോടുമുള്ള ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹ്‌റൈൻ പൗരന്മാരുടെ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾക്ക് പിന്തുണ നൽകുക എന്നതു കൂടി ലക്ഷ്യമാണെന്ന് ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

You might also like

Most Viewed