ഇന്ത്യയിൽ പുതുതായി 2,47,417 പേർക്ക് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച റിപ്പോർട്ട് ചെയ്തതിലും 27 ശതമാനം കൂടുതൽ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 84,825 പേർ രോഗമുക്തരായി.
നിലവിൽ 11,17,531 സജീവ കേസുകൾ രാജ്യത്തുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 5,488 ആയി.