കവി എസ് രമേശൻ അന്തരിച്ചു


കവി എസ്. രമേശൻ‍ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർ‍ച്ചെ വീട്ടിൽ‍ കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. പ്രഭാഷകൻ‍, സാംസ്‌കാരിക പ്രവർ‍ത്തകൻ, പത്രാധിപർ‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറൽ‍ സെക്രട്ടറി, സാഹിത്യ പ്രവർ‍ത്തക സഹകരണ സംഘം ഡയറക്ടർ‍ ബോർ‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷൻ, കേരള ഗ്രന്ഥശാലാ സംഘം നിർ‍വാഹക സമിതി അംഗം എന്നീ പദവികൾ‍ വഹിച്ചിട്ടുണ്ട്.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവർ‍ത്തിച്ചു. 1996 മുതൽ‍ 2001 വരെ സാംസ്‌കാരിക മന്തി ടി.കെ രാമകൃഷ്ണന്റെ അഡീഷനൽ‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള േസ്റ്ററ്റ് സർ‍വീസിൽ‍ 1981ൽ‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ‍ ആയി ജോലിയിൽ‍ പ്രവേശിച്ച അദ്ദേഹം 2007ൽ‍ അഡീഷണൽ‍ ഡെവലപ്പ്‌മെന്റ് കമ്മിഷണർ‍ തസ്തികയിൽ‍ നിന്നാണ് വിരമിച്ചത്.

You might also like

Most Viewed