ജാർഖണ്ഡിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ട്രക്കും ബസും കൂട്ടിയിടിച്ച് 16 പേർ മരിച്ചു


ജാർഖണ്ഡിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ട്രക്കും ബസും കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 26 പേർക്കു പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പദേർകോല ഗ്രാമത്തിൽ ഗോവിന്ദ്പുർ−സാഹെബ്ഗഞ്ച് സംസ്ഥാനപാതയിലാണു സംഭവം. സാഹെബ്ഗഞ്ചിൽനിന്ന് 40 യാത്രക്കാരുമായി ദേവ്ഗഡിലെ ജസീദിലേക്കു വരികയായിരുന്നു ബസ്. 

ഇരുവാഹനങ്ങളും അമിതവേഗത്തിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മൂടൽമഞ്ഞുള്ളതിനാൽ കാഴ്ചമറഞ്ഞിരുന്നുവെന്നു പോലീസ് പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തകർന്നു. ഗ്യാസ് സിലിണ്ടറുകൾ ചോരാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

You might also like

  • Straight Forward

Most Viewed