ആന്ധ്രയിൽ വെള്ളപ്പൊക്കം; മൂന്ന് മരണം; 30 പേരെ കാണാനില്ല


അമരാവതി: ആന്ധ്രാപ്രദേശിൽ കലിതുള്ളി പെരുമഴ. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 30 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ കടപ്പ ജില്ലയിലെ മാത്രം കണക്കാണിത്. ഇവിടെ മൂന്ന് പേർ മഴക്കെടുതിയിൽ മരിച്ചതായും വിവരമുണ്ട്. ചെയ്യേറു നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെയാണ് ജില്ലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായത്.

തിരുപ്പതി ക്ഷേത്രപരിസരവും വെള്ളത്തിനടിയിലാണ്. നൂറുകണക്കിന് തീർത്ഥാടകരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. തിരുപ്പതിക്ക് സമീപം വസുന്ദര നഗറിൽ ഇരുനില കെട്ടിടം പൂർണമായും തകർന്ന് വെള്ളത്തിൽ ലയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുകയാണ് ജനങ്ങൾ. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ കലക്ടർമാരുമായി മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി വീഡിയോ കോൺഫറൻസ് നടത്തി മാർഗനിർദേശങ്ങൾ നൽകി.

You might also like

Most Viewed