സിനിമാ നിർ‍മാണ കന്പനി പണമടച്ചില്ല; കാളിദാസ് ജയറാമിനെ തടഞ്ഞുവച്ച് ഹോട്ടൽ അധികൃതർ


വയനാട്: സിനിമാ നിർ‍മാണ കന്പനി ബിൽ‍ തുക അടയ്ക്കാത്തതിനെ തുടർ‍ന്ന് നടൻ കാളിദാസ് ജയറാമിനെ ഹോട്ടലിൽ‍ തടഞ്ഞുവച്ചു. കാളിദാസ് അടക്കമുള്ള സംഘത്തെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് തടഞ്ഞുവച്ചത്. ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നൽ‍കാത്തതിനെ തുടർ‍ന്നാണ് താരങ്ങളെ തടഞ്ഞത്.

ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ടെന്നും പണം നാളെ അടയ്ക്കാമെന്നും സിനിമാ നിർ‍മാണ കന്പനി ഹോട്ടൽ‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാൻ ഹോട്ടലുടമ തയ്യാറായില്ല. തുടർ‍ന്ന് സംഘവും ഹോട്ടലുകാരും തമ്മിൽ‍ വാക്കുതർ‍ക്കമുണ്ടാകുകയും ഗേറ്റ് അടയ്ക്കുന്നതടക്കം നടപടികളിലേക്ക് കടക്കുകയും ചെയ്തു.

വാക്കേറ്റത്തിനൊടുവിൽ‍ മൂന്നാർ‍ പൊലീസ് എത്തി നടത്തിയ ചർ‍ച്ചയ്‌ക്കൊടുവിലാണ് നിർ‍മാണ കന്പനി പണമടച്ചത്. തുടർ‍ന്നാണ് സംഘത്തെ ഹോട്ടലുകാർ‍ വിട്ടയച്ചത്. തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് ജയറാമിന്റെ സംഘം മൂന്നാറിലെത്തിയത്.

You might also like

Most Viewed