ആധാര്‍ ദുരൂപയോഗം ചെയ്താല്‍ വന്‍ പിഴ; ഒരുകോടി രൂപ വരെ ഈടാക്കാം


ആധാർ ദുരൂപയോഗം ചെയ്താൽ ഒരുകോടി രൂപ പിഴ ഈടാക്കാം. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. 2019 ലെ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. നിയമലംഘനങ്ങളിലെ നടപടിക്ക് പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കും. 10 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള കേന്ദ്ര സർക്കാരിലെ ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികൾ പരിശോധിച്ച് തീരുമാനം എടുക്കുക. മറ്റൊരാളുടെ ബയോമെട്രിക്ക് വിവരങ്ങൾ ചോർത്തുന്നതും കുറ്റമാണ്. ഇതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ഈടാക്കും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed