"ഖുബൂസ്": പുസ്തക പരിചയപ്പെടുത്തൽ ചടങ്ങ് ശ്രദ്ധേയമായി


മനാമ; പ്രവാസി എഴുത്തുകാരായ നൗഷാദ് മഞ്ഞപ്പാറയും കെ.വി.കെ. ബുഖാരിയും ചേർന്ന് തയ്യാറാക്കി ലിപി ബുക്സ് പ്രസിദ്ധീകരിച്ച "ഖുബൂസ്" എന്ന പ്രവാസി അനുഭവസമാഹാര പുസ്തകത്തിനെ ബഹ്‌റൈനിൽ പരിചയപ്പെടുത്തുന്ന ചടങ്ങ് ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈനിൽ നിന്നും പുസ്തകത്തിൽ എഴുതിയ നൗഷാദ് മഞ്ഞപ്പാറ, കെ.ടി.സലിം, ആമിന സുനിൽ എന്നിവർ സമാജം ലൈബ്രറിക്കുള്ള ആദ്യ കോപ്പി പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർക്ക് കൈമാറി. ബിജു. എം. സതീഷ് പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. മലയാളി സമൂഹത്തിലെ നിരവധി പേർ ആശംസകൾ നേർന്ന ചടങ്ങിൽ പടവ് കുടുംബവേദി, മൈത്രി അസോസിയേഷൻ, കാൻസർ കെയർ ഗ്രൂപ്പ് എന്നീ സംഘടനകൾ ബഹ്റൈനിൽ നിന്നും പുസ്തകത്തിൽ എഴുതിയവരെ ആദരിച്ചു. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ആണ് നിർവഹിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലും പുസ്തകം ലഭിക്കും. വിവിധ ഗൾഫ് നാടുകളിൽ നിന്നായി 54 പ്രവാസി രചനകളാണ് ഖുബൂസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like

Most Viewed