പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീംകോടതി



പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യുണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, ക്വാറി ഉടമകളുടെയും വാദം തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
ദേശീയ ഹരിത ട്രിബ്യുണലിന്റെ അധികാരം സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന തീർപ്പ്. സ്വമേധയാ എടുത്ത കേസിലാണ് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ക്വാറികൾക്ക് 100 മുതൽ 200 മീറ്റര്‍ വരെ ഹരിത ട്രൈബ്യൂണൽ ദൂരപരിധി നിശ്ചയിച്ചത്. എന്നാൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന് ഇല്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും, സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികൾക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് വിധിച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജികൾ എത്തിയത്. വിശാലമായ അധികാരം ട്രിബ്യുണലിന് ഉണ്ടെങ്കിലും സ്വമേധയാ കേസ്സെടുത്ത് ഉത്തരവിറക്കാൻ ദേശീയ അധികാരമില്ലെന്ന് ആയിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയിൽ സ്വീകരിച്ച നിലപാട്.

You might also like

Most Viewed