ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്നും ശോഭാ സുരേന്ദ്രനും കണ്ണന്താനവും പുറത്ത്


 

ന്യൂഡൽഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനെയും സമിതിയില്‍ നിന്നും ഒവിവാക്കി. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി. മുരളീധരനും തുടരും. പ്രത്യേക ക്ഷണിതാക്കളായി പി.കെ. കൃഷ്ണദാസിനെയും മെട്രോമാന്‍ ഇ. ശ്രീധരനെയും ഉള്‍പ്പെടുത്തി. നടി ഖുശ്ബുവും പ്രത്യേക ക്ഷണിതാവാണ്. നടന്‍ മിഥുന്‍ ചക്രവര്‍ത്തി സമിതിയില്‍ അംഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ തുടങ്ങി 80 അംഗങ്ങളാണ് നിർവാഹക സമിതിയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed