ജമ്മുകാഷ്മീരിൽ ഭീകരർ രണ്ട് അധ്യാപകരെ വെടിവച്ചു കൊന്നു


ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരർ രണ്ട് അധ്യാപകരെ വെടിവച്ചു കൊന്നു. ശ്രീനഗറിലെ ഇദ്ഗാഹ് സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം. സ്കൂളിലേക്ക് അതിക്രമിച്ചെത്തിയ ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സൈന്യം പ്രദേശം വളഞ്ഞു. ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി.

You might also like

  • Straight Forward

Most Viewed