സി എച്ച് അനുസ്മരണ പരിപാടിയുമായി ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി


മനാമ

കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച് അനുസ്മരണം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി  നാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഒന്നാം ദിവസം വിദ്യാഭ്യാസ സെമിനാർ, ക്വിസ് മത്സരം എന്നീ പരിപാടികളോടെയാണ് അനുസ്മരണചടങ്ങുകൾ ആരംഭിക്കുക.  രണ്ടാം ദിവസത്തെ സമാപന സമ്മേളനത്തിൽ പ്രമുഖ കാർട്ടൂണിസ്റ്റും വാഗ്മിയും അബൂദാബി കെ.എം.സി.സി നേതാവുമായ നസീർ രാമന്തളി മുഖ്യാതിഥിയായി പങ്കെടുക്കും. നസീർ രാമന്തളിയുടെ കാർട്ടൂണുകൾ, സി.എച്ചിന്റെ പഴയകാല ചിത്രങ്ങൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ചിത്രപ്രദർശനം പരിപാടിക്ക് മാറ്റ് കൂട്ടും. അസ്സൈനാർ കളത്തിങ്കൽ, എസ്.വി. ജലീൽ, ബിനു കുന്നന്താനം, സകരിയ ദാരിമി, ജമാൽ നദ്‌വി, സൽമാനുൽ ഫാരിസ്, സുഹൈൽ മേലടി തുടങ്ങിയവർ സംസാരിക്കുമെന്ന് ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed