ഇന്ധന വില ഉടൻ ജിഎസ്ടി പരിധിയിൽ വരില്ല: ഇന്ന് ചേരുന്ന കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും


ലക്നോ: ഇന്ധന വില ഉടൻ ജിഎസ്ടി പരിധിയിൽ വരില്ലെന്ന് ഉറപ്പായി. സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ധാരണയിലെത്താൻ കേന്ദ്ര സർക്കാരിന് കഴിയാത്തതാണ് കാരണം. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും ഇന്ധന വില ജിഎസ്പി പരിധിയിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുകയാണ്. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന കാരണത്താലാണ് സംസ്ഥാനങ്ങൾ എതിർപ്പുയർത്തുന്നത്. 

എന്നാൽ ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രാഥമിക ചർച്ചകൾ തുടങ്ങാനാണ് കേന്ദ്ര നീക്കം. ഇന്ധന വില എന്ന് ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള സമയക്രമവും തീരുമാനിച്ചേക്കും. ഓൺ‍ലൈൻ ഭക്ഷണവിതരണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കേരളം ഉന്നയിക്കുന്ന വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും ഇന്ന് യോഗം ചർച്ച ചെയ്തേക്കും.

You might also like

Most Viewed