ലക്ഷകർ‍−ഇ −തൊയിബ ഭീകരനെ ഏഴ് വർ‍ഷത്തെ കഠിന തടവിന് വിധിച്ച് എൻഐഎ കോടതി


ന്യൂഡൽഹി: ലക്ഷകർ‍−ഇ −തൊയിബ ഭീകരനെ ഏഴ് വർ‍ഷത്തെ കഠിന തടവിന് വിധിച്ച് എൻഐഎ കോടതി. പാക്കിസ്ഥാൻ സ്വദേശിയായ മൊഹമ്മദ് അമിറിനാണ് ഡൽ‍ഹിയിലെ എൻഐഎ കോടതി ശിക്ഷ വിധിച്ചത്.  2017 നവംബർ‍ 21ന് ജമ്മുകാഷ്മീരിലെ ഹന്ദ്വാരയിലെ അതിർ‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിനിടെയണ് മുഹമ്മദ് അമിർ‍ പിടിയിലാകുന്നത്. 

ഇയാൾ‍ക്കൊപ്പം മൂന്ന് പേരുമുണ്ടായിരുന്നു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു. ഇവരിൽ‍ നിന്നും വെടിയുണ്ടകൾ‍, തോക്കുകൾ‍ തുടങ്ങിയ ആയുധങ്ങൾ‍ സുരക്ഷാസേന പിടികൂടിയിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ബാൽ‍ദിയ ടൗണ്‍ സ്വദേശിയാണ് മൊഹമ്മദ് അമിർ‍.

You might also like

  • Straight Forward

Most Viewed