ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകൾ 8 ആഴ്ചത്തേക്ക് അടച്ചിടണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കൽ ഗവേഷണ സ്ഥാപനമായ ഐസിഎംആർ. രോഗബാധ പടരുന്നത് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഐസിഎംആർ ആവശ്യപ്പെട്ടു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകൾ വരും ദിവസങ്ങളിലും അടച്ചിടണമെന്നാണ് ശുപാർശ. ആറു മുതൽ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് നിർദേശം. 718 ജില്ലകളാണ് ടിപിആർ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകൾ.