മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറയുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 37,236 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,38,973 ആയി. മരണസംഖ്യ 76,398 ആയി ഉയർന്നു. ഇന്ന് 61,607 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരുടെ എണ്ണം 44,69,425. മഹാരാഷ്ട്രയിൽ നിലവില്‍ 5,90,818 പേരാണ് ചികിത്സയിലുള്ളത്.