കുവൈത്തില്‍ പെരുന്നാള്‍ ദിനം മുതല്‍ രാത്രി കര്‍ഫ്യൂ അവസാനിപ്പിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെരുന്നാള്‍ ദിനം മുതല്‍ കര്‍ഫ്യൂ ഉണ്ടാകില്ല. പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിലവിലെ കര്‍ഫ്യൂ. എന്നാല്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഉണ്ടാകും. രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം.