ഡ​ൽ​ഹി സ​രോ​ജ ആ​ശു​പ​ത്രി​യി​ൽ 80 ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗ​ബാ​ധ


ന്യൂഡൽഹി: ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം ശക്തമാകുന്നു. ഡൽഹി സരോജ ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 12 ഡോക്ടർമാർ രോഗംമൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. 

ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുന്നത് ഡൽഹിയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.

You might also like

Most Viewed