യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

ഉത്തർപ്രദേശിലെ ആശുപത്രികളിൽ ഓക്‌സിജൻറെയും വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്.
സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവരെ ജയിലിൽ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകളുടെയും മറ്റ് സംവിധാനങ്ങളുടെയും പൂഴ്ത്തിവെയ്പ്പ് ആരോപിച്ച് കേന്ദ്രമന്ത്രി കത്തയച്ചത്. തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യമാണ് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്‌വർ കത്തിൽ സൂചിപ്പിച്ചത്.