പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് കോവിഡ്

ചെന്നൈ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയായി രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ലഫ്റ്റനന്‍റ് ഗവർണർ അടക്കം നാൽപ്പതുപേർ നിരീക്ഷണത്തിൽ പോകുകയും ചെയ്തു.