കോവിഡ്; ഇന്ത്യയിൽ പ്രതിദിന നിരക്കിൽ ഗണ്യമായ കുറവ്


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 488 പേര്‍ മരിച്ചു. 27,860 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 79,46,429 ആയി. മരണസംഖ്യ 1,19,502 ആയി ഉയര്‍ന്നു. 72,01,070 പേര്‍ രോഗമുക്തരായി.

തിങ്കളാഴ്ച മാത്രം 63,842 പേര്‍ ആശുപത്രി വിട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 6,25,857 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

You might also like

Most Viewed