10-ാം ക്ലാസ് പാസായ തൊഴിൽരഹിതർക്ക് പ്രതിമാസം 1,500 രൂപ; പ്രഖ്യാപനവുമായി മമത ബാനർജി
ഷീബ വിജയൻ
പശ്ചിമ ബംഗാളിലെ തൊഴിൽരഹിതരായ യുവാക്കൾക്കായി പ്രതിമാസം 1,500 രൂപ അലവൻസ് നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. 21നും 40നും ഇടയിൽ പ്രായമുള്ള, സെക്കൻഡറി പരീക്ഷ (10-ാം ക്ലാസ്) പാസായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിനെതിരെ നടന്ന സമരവേദിയിലാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നടത്തിയത്. ഏപ്രിൽ ഒന്ന് മുതൽ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഈ തുക, അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് ഏഴ് മുതൽ തന്നെ വിതരണം ചെയ്തു തുടങ്ങുമെന്ന് മമത അറിയിച്ചു. നിലവിൽ സ്കോളർഷിപ്പുകളോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്തവർക്കായിരിക്കും ഈ തുക നൽകുക. സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്നും നൈപുണ്യ പരിശീലനത്തിലൂടെ ലക്ഷക്കണക്കിന് പേർക്ക് ജോലി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
asss


