രാജ്യത്ത് പാക് പ്രകോപനത്തിന് സാധ്യത; സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദ്ദേശം


ഷീബ വിജയൻ
ന്യൂഡൽഹി: പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. അഫ്ഗാൻ അതിർത്തിയിലെ പ്രശ്നങ്ങളിൽ നിന്നും ആഭ്യന്തര വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ പാകിസ്താൻ ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹി, മുംബൈ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) മുംബൈയിലെ വിവിധയിടങ്ങളിൽ പരിശോധനകൾ നടത്തി. അതിർത്തി മേഖലകളിൽ നുഴഞ്ഞുകയറ്റം തടയാൻ ബിഎസ്എഫും സൈന്യവും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

article-image

cdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed