കോവിഡ് ബാധിച്ച ഡോക്ടർമാരും ജോലിക്കെത്തണം


ബ്രസൽസ്: ബെൽജിയത്തിൽ കോവിഡ് ബാധിച്ച ഡോക്ടർമാരും ജോലിക്കെത്തണമെന്ന് ആശുപത്രി അധികൃതരുടെ നിർദേശം. ബെൽജിയത്തിലെ ലിയേഗം നഗരത്തിൽ മാത്രമുള്ള 10 ലേറെ ആശുപത്രികളിലാണ് ഈ നിർദേശം നൽകിയത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് ഉള്ളതെന്നാണ് വിവരം. ബിബിസിയാണ് ഇത് സംഹബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. 

ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ കോവിഡ് പോസിറ്റീവ് ആയ ഡോക്ടർമാർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്. ഈ നിർദേശത്തോട് തങ്ങൾക്ക് എതിർത്ത് ഒന്നും പറയാനാകില്ലെന്നും കോവിഡ് ബാധിതരായ ഡോക്ടർമാർ കൂടി ചെന്നില്ലെങ്കിൽ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റുമെന്നും ബെൽജിയൻ അസോസിയേഷൻ ഓഫ് മെഡിക്കൽ യൂണിയൻസ് തലവൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

You might also like

Most Viewed