വിവാഹമോചന വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് വിജയ്; ആരാധകർക്ക് ആശ്വാസവാക്കുമായി താരം
ഷീബ വിജയൻ
ഭാര്യ സംഗീതയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി നടൻ വിജയ്. തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് ഓർത്ത് ആരാധകർ സങ്കടപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. തമിഴഗ വെട്രി കഴകത്തിന്റെ വനിതാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ പ്രശ്‌നങ്ങൾ താൻ തന്നെ കൈകാര്യം ചെയ്തോളാമെന്നും അതിനായി ആരാധകർ സമയം കളയേണ്ടതില്ലെന്നും വിജയ് വ്യക്തമാക്കി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സംഗീത നൽകിയ വിവാഹമോചന ഹരജി ചെങ്കൽപേട്ട് കുടുംബ കോടതിയുടെ പരിഗണനയിലാണ്. നടന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ 20-ന് കോടതിയിൽ ഹാജരാകാൻ വിജയ്‌ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 1999-ൽ വിവാഹിതരായ ഇവർ 25 വർഷത്തിന് ശേഷമാണ് പിരിയുന്നത്.
adsfadsasd


