നിതീഷ് കുമാർ രാജ്യസഭയിലേക്ക്; ജെഡിയുവിലേക്ക് മകൻ നിഷാന്ത് കുമാറും
ഷീബ വിജയൻ
പാട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനമെന്നത് ശ്രദ്ധേയമാണ്.
ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായിൽ നിന്ന് നിഷാന്ത് കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ലാലൻ സിംഗ്, ബിഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, മകന്റെ രാഷ്ട്രീയ പ്രവേശന ചടങ്ങിൽ നിതീഷ് കുമാർ നേരിട്ട് പങ്കെടുത്തില്ല. എഞ്ചിനീയറിംഗ് ബിരുദധാരിയായ നിഷാന്തിനെ പാർട്ടി നേതാക്കൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പാർട്ടിയിൽ സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്ന് നിഷാന്ത് കുമാർ വ്യക്തമാക്കി. പിതാവിന്റെ രാജ്യസഭയിലേക്കുള്ള തീരുമാനത്തെ താൻ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് സൂചനകൾ. ഇതിനുശേഷം ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നിഷാന്ത് കുമാറിന് ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
aassa


