രാഷ്ട്രപതിയെ സ്വീകരിച്ചില്ല: മമത സർക്കാരിനെതിരെ അതൃപ്തിയുമായി ദ്രൗപതി മുർമു
ഷീബ വിജയൻ
പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനോട് സംസ്ഥാന സർക്കാർ കാണിച്ച അവഗണനയിൽ രൂക്ഷമായ അതൃപ്തി. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര സന്താൾ കൗൺസിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ മന്ത്രിമാരോ എത്തിയില്ല. ഇത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് ആരോപണം. കൂടാതെ, പരിപാടിയുടെ വേദി മാറ്റിയതിലും രാഷ്‌ട്രപതി അതൃപ്തി പ്രകടിപ്പിച്ചു. ആദിവാസി ക്ഷേമത്തിൽ സർക്കാരിന് താൽപ്പര്യമില്ലാത്തതുകൊണ്ടാണ് ജനം എത്താൻ പ്രയാസമുള്ള സ്ഥലത്തേക്ക് വേദി മാറ്റിയതെന്ന് രാഷ്‌ട്രപതി വിമർശിച്ചു. താൻ ബംഗാളിന്റെ മകൾ കൂടിയാണെന്നും മമത ബാനർജിക്ക് തന്നോട് എന്തെങ്കിലും അനിഷ്ടമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
cxzxzzx


