'ഡിജിറ്റൽ അറസ്റ്റ്': റിട്ടയർഡ് ജഡ്ജിക്ക് നഷ്ടമായത് കോടിയിലേറെ രൂപ


ഷീബ വിജയൻ
ഹൈദരാബാദിൽ റിട്ടയർഡ് ജില്ലാ ജഡ്ജിയെ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണിപ്പെടുത്തി തട്ടിപ്പുകാർ തട്ടിയത് ഒരുകോടിയിലധികം രൂപ. 69-കാരനായ മുൻ ജഡ്ജിയുടെ മൊബൈൽ നമ്പർ ക്രിമിനൽ കേസുകളിൽ ഉപയോഗിച്ചുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോളിലെത്തിയ സംഘം, ഇദ്ദേഹത്തെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. നിയമനടപടികളിൽനിന്ന് ഒഴിവാകാമെന്ന് വിശ്വസിപ്പിച്ച് ഘട്ടംഘട്ടമായി ഇദ്ദേഹത്തിൽനിന്ന് പണം തട്ടിയെടുത്തു. പണം നൽകിയ ശേഷമാണ് താൻ വഞ്ചിക്കപ്പെട്ടതെന്ന് മനസിലായ ജഡ്ജി സൈബർ ക്രൈം പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

vxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed